തീരുമാനിച്ചുറച്ച ട്രൈനേജ് ഉദ്ഘാടനത്തിന് അധികൃതര്‍ എത്തിയില്ല: പ്രതീകാത്മകമായി ഉദ്ഘാടനം
തീരുമാനിച്ചുറച്ച ട്രൈനേജിന്റെ ഉദ്ഘാടനത്തിന് പഞ്ചായത്ത് അധികൃതര്‍ എത്തിയില്ല. പ്രതീകാത്മകമായി ഉദ്ഘാടനം നിര്‍വഹിച്ച് സി.പി.ഐ.എം ബ്രാഞ്ച്കമ്മിറ്റി.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ പ്രളയത്തില്‍ തകര്‍ന്ന കണിയാമ്പറ്റ പൂന്തോട്ടകുന്ന് പള്ളിയറ റോഡിലെ ട്രൈനേജിന്റെ ഉദ്ഘാടനമാണ് ഇത്തരത്തില്‍ നടന്നത്.
ഇന്ന് രാവിലെ 11 മണിക്കാണ് ഈ ട്രൈനേജിന്റെ ഉദ്ഘാടനം നിശ്ചയിച്ചത്. എന്നാല്‍ കണിയാമ്പറ്റ പഞ്ചായത്തിലെ പ്രസിഡന്റോ മറ്റ് അംഗങ്ങളോ ആരുംതന്നെ ട്രൈനേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കുവാന്‍ എത്തി ചേര്‍ന്നില്ല.മുമ്പ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഈ ട്രൈനേജിനായി ഫണ്ട് വച്ചിരുന്നെങ്കിലും അന്നത്തെ ഭരണ സമിതി ആ ഫണ്ട് വകമാറ്റിയിരുന്നെന്നും സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി പറഞ്ഞു. പിന്നീട് പഞ്ചായത്തിന്റെ 2021 – 22 ലെ ഓണ്‍ഫണ്ട് ഉപയോഗിച്ച് 8 ലക്ഷം രൂപ ചിലവാക്കിയാണ് ഈ ട്രൈനേജ് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ഈ റോഡിലെ കല്‍വെര്‍ട്ട് തകര്‍ന്നിരുന്നതിനാല്‍ പ്രദേശവാസികള്‍ ഏറെ ദുരിതത്തിലായിരുന്നു. പഞ്ചായത്ത് ഭരണ സമിതിയിലെ പടലപിണക്കം മൂലം പൊതുജനങ്ങള്‍ ബുദ്ധിമുട്ടിലാവരുത് എന്ന് മനസിലാക്കിയാണ് സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി ഇന്ന് ട്രൈനേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ട്രൈനേജിന്റെ ഉദ്ഘാടനം സി.പി.ഐ.എം ബ്രാഞ്ചാകമ്മിറ്റി സെക്രട്ടറി ജംഷീര്‍ മേമാടന്‍ നാടമുറിച്ച് നിര്‍വഹിച്ചു. കെ.ഇസ്മയില്‍ അധ്യക്ഷനായിരുന്നു. വിനു, അസീസ് , ശശീന്ദ്രന്‍ , സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.