ബുധനാഴ്ച ഊട്ടിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട പുല്‍പ്പള്ളി സ്വദേശിയും കൂനുരിലെ മിലിട്ടറി സ്റ്റാഫ് കോളേജിലെ ഉദ്യോഗസ്ഥനുമായ തോമസ് (സിബി 56 )ന്റെ മൃതദേഹം സംസ്‌ക്കരിച്ചു.ഔദ്യോഗിക ബഹുമതികളോടെ പുല്‍പ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിലാണ് ചയങ്ങുകള്‍ നടത്തിയത്.ദീര്‍ഘകാലത്തെ സൈനിക സേവനത്തിന് ശേഷം മിലിട്ടറി കോളേജില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
പുല്‍പള്ളി സെന്റ് ജോര്‍ജ് ടി ടി ഐ അധ്യാപിക സാലിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ സ്റ്റീവ,മാര്‍ട്ടിന്‍ എന്നിവര്‍ മക്കളാണ്.ജില്ലാ കലക്ടര്‍, പോലീസ് മേധാവി എന്നിവര്‍ക്ക് വേണ്ടി റവന്യു,പോലിസ് ഉദ്യോഗസ്ഥര്‍ മൃതദേഹത്തില്‍ റീത്തു സമര്‍പ്പിച്ചു.
വന്‍ ജനാവലി പങ്കെടുത്ത സംസ്‌കാര ചടങ്ങുകളില്‍ റവന്യു ഉദ്യോഗസ്ഥരായ ആന്റോ ജേക്കബ്, ടി.വി. പ്രകാശന്‍, വി.ഒ. സാലി എന്നിവര്‍ പങ്കെടുത്തു.കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ നിന്നെത്തിയ ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങള്‍ നായിക് സുബേദാര്‍ അനില്‍ കുമാറിന്റെ നേതൃതത്തിലെത്തിയ 122 ടി എ ബറ്റാലിയനാണ് വിടവാങ്ങല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.