ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം നാളെ പ്രതിഷേധ ധര്‍ണ്ണ
വയനാട് മെഡിക്കല്‍ കോളേജിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി നാളെ മെഡിക്കല്‍ കോളേജിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാകള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ഉപഭോക്തൃ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പി ജെ ജോണ്‍ മാസ്റ്റര്‍, അഡ്വ. പി.ജെ.ജോര്‍ജ് , എ എന്‍ മുകുന്ദന്‍ ,സുനില്‍ മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തുന്ന പല രോഗികളെയും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും അത്യാധുനിക സൗകര്യമുള്ള മറ്റ് ആശുപത്രിയിലേക്കും പറഞ്ഞയക്കുന്ന സാഹചര്യമാണ് വയനാട് മെഡിക്കല്‍ കോളേജില്‍ ഉള്ളത്.ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി പൂര്‍ണ്ണ തോതില്‍ ആധുനിക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ്ണ നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.