മികച്ച സംവിധാനങ്ങളുള്ള സ്റ്റേഡിയമായി ശ്രീ കണ്ഠഗൗഡര്‍ സ്റ്റേഡിയത്തെ മാറ്റും

0

 

ജില്ലയിലെ മികച്ച സംവിധാനങ്ങളുള്ള സ്റ്റേഡിയമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശ്രീ കണ്ഠഗൗഡര്‍ സ്റ്റേഡിയത്തെ ഉയര്‍ത്തുമെന്നും അതിനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ആവശ്യമായ ഇടപെടലുകളുണ്ടാവുമെന്നും വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. മീനങ്ങാടിയില്‍ ജില്ലാ ഒളിമ്പിക്‌സ് അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മാനന്തവാടി തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എല്ലാവിധ കായിക മത്സരങ്ങള്‍ക്കും ഉപയോഗിക്കാവുന്ന കേന്ദ്രമാണ് മീനങ്ങാടി ശ്രീ കണ്ഠഗൗഡര്‍ സ്റ്റേഡിയമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

400 മീറ്റര്‍ ട്രാക്കിനുള്ള സ്ഥലം കൂടി ഒരുക്കിയാല്‍ സംസ്ഥാനത്തിന് തന്നെ അഭിമാനമായി സ്റ്റേഡിയത്തെ മാറ്റി എടുക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ലബ്ബുകളും, കായിക താരങ്ങളും പങ്കെടുക്കുന്ന ജില്ലാ ഒളിമ്പിക്‌സ് അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .
ഐക്യവും, സാഹോദര്യവും, ആരോഗ്യവുമുള്ള പൊതു സമൂഹത്തെ സൃഷ്ടിക്കുന്നതിന് ഇത്തരം കായിക മല്‍സരങ്ങള്‍ക്ക് കഴിയുമെന്നും അതിനായുള്ള കൂട്ടായശ്രമങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം .മധു. ,ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, പ്രസിഡണ്ട് കെ.പി.വിജയ്, കണ്‍വീനര്‍ സലീംകടവന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!