4 എഎം ക്ലബ് ഉദ്ഘാടനം ഒആര്‍ കേളു എംഎല്‍എ നിര്‍വഹിച്ചു.

0

ചിട്ടയായ ജീവിതചര്യയിലൂടെ ആരോഗ്യമുള്ള മനസ്സും ശരീരവും പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട 4എഎം ക്ലബ് വയനാട് ജില്ലാ ചാപ്റ്ററുകളുടെ ഔപചാരിക ഉദ്ഘാടനം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു നിര്‍വ്വഹിച്ചു.2020 മാര്‍ച്ച് 2ന് രൂപീകരിക്കപ്പെട്ട ഒരു സോഷ്യല്‍ സ്റ്റാര്‍ട്ടപ്പ് ആണ് 4 എഎം ക്ലബ് ഗ്ലോബല്‍.എഴുത്തുകാരനും,ചലച്ചിത്ര സംവിധായകനായ റോബിന്‍ തിരുമലയാണ് സ്ഥാപകന്‍.സംഗീതജ്ഞനും,എഴുത്ത്കാരനും,നടനും,സംസ്‌കൃത പണ്ഡിതനുമായ ഡോ: പി.ജയപ്രകാശ് ശര്‍മ്മ നേതൃത്വം നല്‍കുന്ന ദിവസേനയുള്ള ഓണ്‍ലൈന്‍ യോഗാ പരിശീലനം, മറ്റു ട്രെയിനിങ് പ്രോഗ്രാമുകള്‍ എന്നിവ 4 എഎം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. മാനന്തവാടി തിരുനെല്ലിയിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!