യുവാവിന്റെ മരണം കൊലപാതകം ആരോപണവുമായി ബന്ധുക്കള്‍

0

 

കോട്ടവയലില്‍ ആദിവാസി യുവാവ് കുട്ടന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്.
യുവാവ് സ്ഥിരമായി ജോലിക്ക് പോവുന്ന വ്യക്തിയുടെ വീടിന് മുമ്പിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ പ്രതി ഇവരല്ലെന്ന് ബന്ധുക്കളും പ്രദേശവാസികളും ആരോപിക്കുന്നു.3 ദിവസം മുമ്പാണ് മേപ്പാടി പഞ്ചായത്തിലെ കോട്ടവയലിലെ കുട്ടനെന്ന ആദിവാസി യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ഥിരമായി ജോലിക്ക് പോകുന്ന വ്യക്തിയുടെ വീടിന് മുമ്പിലായിരുന്നു മൃതദേഹം.ശരീരത്തില്‍ ടയര്‍ കയറിയതിന്റെ പാടുകളും ഉണ്ടായിരുന്നു.തുടര്‍ന്ന് കല്പറ്റ സ്വദേശികളായ ഷബീറലി, രാജേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ ഇവരല്ലെന്ന് കുട്ടന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു
യഥാര്‍ത്ഥ പ്രതികളെ പിടിക്കുന്നത് വരെ പോലിസ് കൃത്യമായ രീതിയില്‍ അന്വേഷണം നടത്തണ എന്നാവശ്യപെട്ട് ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.കുട്ടന്റെ കുടുംബാഗംളും നാട്ടുകാരും ജനപ്രതിനിധികളും അടങ്ങുന്നതാണ് ആക്ഷന്‍ കമ്മിറ്റി.പ്രദേശത്ത് സ്ഥിരമായി മദ്യം നല്‍കി ആദിവാസി യുവാക്കളെ ജോലി ചെയ്യിപ്പിക്കുന്ന പ്രവണത ഉണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!