പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കളാണ് നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. നഗരസഭാ ചെയര്‍പേഴ്സന്റെ നിര്‍ദേശപ്രകാരമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്. ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നിര്‍ദേശം.ഭക്ഷ്യയോഗ്യമല്ലാതായ ചോറ്, ചിക്കന്‍കറികള്‍, മത്സ്യകറികള്‍, പലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തതിലുണ്ട്. പിഴ ഈടാക്കിയതിന് പുറമെ ഇനിയൊരു പരാതി ഉയരുന്നപക്ഷം ലൈസന്‍സ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ ബസ്റ്റാന്റിനു സമീപം സിറ്റി ഹോട്ടല്‍, എല്‍.ഐ.സിക്ക് സമീപത്തെ ബിരിയാണി ഹൗസ്, ഹോട്ടല്‍ ആര്യഭവന്‍, ഫാത്തിമ ആശുപത്രിക്കു സമീപത്തെ കാന്റീന്‍, നഗരസഭയ്ക്ക് അടുത്തുള്ള ഹോട്ടല്‍ ബിസ്മി എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇതില്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് ദിവസങ്ങളോളം പഴക്കമുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.