ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാനുസ്മരണം നടത്തി

0

കല്‍പ്പറ്റ: സ്വാതന്ത്ര്യ ശേഷം ഭാരതത്തിന്റെ യശസ്സ് ലോകത്തിന്റെ നെറുകയില്‍ എത്തിച്ച നേതാവാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് കെ.പി.സി.സി മെമ്പര്‍ കെ.വി പോക്കര്‍ ഹാജി പ്രസ്താവിച്ചു. കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് നിതാനമായ കാല്‍വെപ്പുകള്‍ നടത്തിയ പ്രഥമ പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 130-ാം ജന്മദിനാഘോഷം ഡി.സി.സി ഓഫീസില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഡി.സി.സി വൈസ് പ്രസിഡണ്ട് എം.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.എം രമേശ് മാസ്റ്റര്‍, ബിനു തോമസ്, പി. ശോഭനകുമാരി, പോള്‍സണ്‍ കൂവയ്ക്കല്‍, പി.കെ കുഞ്ഞുമൊയ്തീന്‍, ജി. വിജയമ്മ ടീച്ചര്‍, അഡ്വ.ജോഷി സിറിയക്ക്, കെ.കെ രാജേന്ദ്രന്‍, സുജയ വേണു ഗോപാല്‍, പി. വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!