യുദ്ധവിരുദ്ധ സഡാക്കോ സമ്മിറ്റുമായി ബാലസംഘം
ബാലസംഘം തൊണ്ടര്‍നാട് വില്ലേജ് കമ്മറ്റി ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ സഡാക്കോ സമ്മിറ്റ് സംഘടിപ്പിച്ചു.വിവിധ യൂണിറ്റുകളില്‍ നിന്നും വന്ന കുട്ടികള്‍ ഒത്തുചേര്‍ന്ന് നിര്‍മിച്ച സഡാക്കോ കൊക്കുകളും വെള്ള ബലൂണുകളുമേന്തി കോറോം ടൗണില്‍ യുദ്ധവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി പ്രകടനം നടത്തി.
യുദ്ധത്തില്‍ വിജയികളില്ലെന്നും ഉക്രൈനിലെ യുദ്ധകെടുതിയില്‍ വലയുന്ന കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയുമാണ് ബാലസംഘത്തിന്റെ നേതൃത്വത്തില്‍ സുഡാക്കോ സമ്മിറ്റ് നടത്തിയത്.
സമ്മിറ്റ് പനമരം ഏരിയ സെക്രട്ടറി അനുഷ പി.എസ് ബലൂണുകള്‍ ആകാശത്തിലേക്ക് പറത്തി ഉദ്ഘാടനം ചെയ്തു.മാനന്തവാടി ബി.ആര്‍.സി ട്രെയിനര്‍ എന്‍.വി ഷിജു. യുദ്ധവിരുദ്ധ സന്ദേശം നല്കി. വില്ലേജ് സെക്രട്ടറി നന്ദന വേണു , വില്ലേജ് കണ്‍വീനര്‍ കെ.സത്യന്‍ എന്നിവര്‍ സംസാരിച്ചു.മത്തായി ഐസക്ക്,എം.എം ചന്തു , ബാബു പാറയ്ക്കല്‍, ആനന്ദ് കെ.എസ് സത്യവതി. എസ്. എന്നിവര്‍ നേതൃത്വം നല്കി.