എല്ലാ ജില്ലകളിലും ടെലി വെറ്റിനറി യൂണിറ്റുകള്‍ സ്ഥാപിക്കും മന്ത്രി ജെ.ചിഞ്ചുറാണി

0

 

കേരളത്തിലെ എല്ലാ ജില്ലകളിലും ടെലി വെറ്റിനറി യുണിറ്റുകള്‍ സ്ഥാപിക്കുമെന്നും എല്ലാ ബ്ലോക്കുകളും ആധുനിക സൗകര്യത്തോട് കൂടിയ വെറ്റിനറി ആബുലന്‍സ് സംവിധാനം ഒരുക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. മാനന്തവാടിയില്‍ ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പാല്‍ ഉദ്പാദനരംഗത്ത് രാജ്യത്തെ
ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി.ചടങ്ങില്‍ ഒ. ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ സുരേഷ് കുമാര്‍ വി.പി ആമുഖ പ്രഭാഷണം നടത്തി.ക്ഷീര സംഗമത്തിന്റെ ഭാഗമായി സെമിനാറുകള്‍, ശില്‍പ്പശാലകള്‍, കലാ മത്സരങ്ങള്‍, പ്രദര്‍ശന വിപണന മേള തുടങ്ങിയവയും സംഘടിപ്പിച്ചു.

കര്‍ഷകര്‍ക്ക് വിനോദത്തിനും വിജ്ഞാനത്തിനുമായി സംഘടിപ്പിക്കുന്ന ക്ഷീര സംഗമത്തില്‍ ക്ഷീര മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്ഥാപനം, ക്ഷീര സംഘം, മികച്ച കര്‍ഷകന്‍, 15 വര്‍ഷം പൂര്‍ത്തീകരിച്ച സംഘം പ്രസിഡന്റുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌ന വല്ലി, വൈസ് ചെയര്‍മാന്‍ പി.വി എസ് മൂസ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റര്‍, കൗണ്‍സിലര്‍ വി.കെ സുലോചന,മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, പൗലോസ് കെ.കെ, കുര്യാക്കോസ് എം.പി, ബൈജു നമ്പിക്കൊല്ലി, ജോണ്‍ എം.ടി, ശിവരാമന്‍ സി.എം രാജേന്ദ്രപ്രസാദ് പി.ജെ, രാമകൃഷ്ണന്‍ വി.വി തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീര വികസന വകുപ്പും, ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളും സംയുക്തമായി നടത്തുന്ന സംഗമത്തിന് മാനന്തവാടി ക്ഷീരോല്‍പാദക സഹകരണ സംഘമാണ് ആതിഥേയം വഹിച്ചത്. ക്ഷീര സംഗമത്തിന്റെ ഭാഗമായി സെമിനാറുകള്‍, ശില്‍പ്പശാലകള്‍, കലാ മത്സരങ്ങള്‍, പ്രദര്‍ശന വിപണന മേള തുടങ്ങിയവയും സംഘടിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!