യുദ്ധഭൂമിയില്‍ നിന്ന് ആശ്വാസ തീരമണഞ്ഞ് തസ്ലീന

0

യുദ്ധമുഖത്തുനിന്നും രക്ഷിതാക്കളുടെ സമീപത്തേക്കെത്തിയ ആശ്വാസത്തിലാണ് സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്ന് സ്വദേശിനി തസ്ലീന. യുദ്ധം കൊടുമ്പിരികൊണ്ട യുക്രൈനിലെ മിക്കോലായ്വില്‍നിന്നുമാണ് തസ്ലീന ഇന്നുപുലര്‍ച്ചെ വീട്ടിലെത്തിയത്. സുരക്ഷിതമായി നാട്ടിലെത്തിയെങ്കിലും യുക്രൈനിയില്‍ കുടുങ്ങികിടക്കുന്ന വിദ്യാര്‍ഥികളെയും എത്രയുംവേഗം നാട്ടിലെത്തിക്കണമെന്ന അപേക്ഷയാണ് തസ്ലീന അധികൃതര്‍ക്ക് മുന്നില്‍ വെക്കുന്നത്.

യുക്രൈന്‍ മിക്കോലായ്വ് പെട്രോമൊഹിലാ ബ്ലാക് സീ നാഷ്ണല്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ തസ്ലീനയും കൂട്ടുകാരും ഒരു ദിവസം ക്ലാസ് കഴിഞ്ഞ് ഹോസ്റ്റല്‍ മുറിയിലെത്തിയപ്പോഴാണ് യുദ്ധം തുടങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്ന് ദിവസങ്ങളോളം പേടിയോടുള്ള കാത്തിരിപ്പ്. ഒടുവില്‍ മൊള്‍ഡാവ് വഴി മണിക്കൂറുകളോളം ബസ് യാത്രചെയ്ത് റൊമാനിയയിലേക്ക്. ഇവിടെ മൂന്ന് ദിവസം കഴിഞ്ഞതിനുശേഷം എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍ മുംബൈലേക്കും അവിടെനിന്നും കോഴിക്കോടും എത്തി. തുടര്‍ന്ന് സ്വന്തം നാടായ സുല്‍ത്താന്‍ ബത്തേരിയിലെ രക്ഷിതാക്കളുടെ അടുത്തേക്ക്. ഇപ്പോള്‍ സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്നിലെ സുരക്ഷിതത്വം നിറഞ്ഞ വീട്ടില്‍ മാതാവ് റഹ്‌മത്തിനൊപ്പം ഇരുന്ന് യുക്രൈനില്‍ കഴിഞ്ഞ യുദ്ധനാളുകളിലെ ആശങ്കയും ഭയപ്പാടും തുടര്‍ന്ന് റൊമാനിയിലേക്കുള്ള യാത്രയും വിവരിക്കുമ്പോഴും തസ്ലീമയുടെ മുഖത്തുനിന്നും ഭീതിവിട്ടുമാറിയിട്ടില്ല. പൊതുവേ യുദ്ധം നാശം വിതക്കാത്ത പ്രവശ്യയിലായിരുന്നു തസ്ലിനയും സഹപാഠികളും താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് നാട്ടിലേക്കുള്ള യാത്രയും കൂടുതല്‍ ദുരിതമില്ലാതെ കടക്കാനായി. പക്ഷേ യുക്രൈനിലെ യുദ്ധനാളില്‍ ഒരുദിവസം ബങ്കറില്‍ കഴിയേണ്ടിവന്നു ഇവര്‍ക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹോസ്റ്റലില്‍ തന്നെ കഴിയുകയായിരുന്നു. പിന്നീട് ഏജന്‍സിയും സര്‍ക്കാറും ഇടപെട്ടാണ് ബസില്‍ മൊള്‍ഡാവ് വഴി റൊമാനിയിയിലും പിന്നീട് ഫ്്ളൈറ്റില്‍ നാട്ടിലുമെത്തിയത്. നാട്ടിലെത്തിച്ച സര്‍ക്കാറുകളോട് നന്ദിപറയുകയാണ് തസ്ലീനയും മാതാവ് റഹമത്തും. ആശ്വാസത്തിനിടയിലും യുക്രൈനിയില്‍ കുടുങ്ങികിടക്കുന്ന മറ്റ് വിദ്യാര്‍ഥികളെ ഓര്‍ത്തുള്ള ആശങ്ക ഇരുവരും പങ്കുവെക്കുന്നു. ഇവരെയും എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് ഇരുവര്‍ക്കും സര്‍ക്കാറുകളോട് അഭ്യര്‍ഥിക്കാനുള്ളത്. വെറ്ററിനറി ഡിപ്പാര്‍്ട്ട്മെന്റി്ല്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായ ഇബ്രാഹിമാണ് തസ്ലീനയുടെ പിതാവ്. വിദ്യാര്‍ഥികളായ ഫിനാന്‍, തന്‍സീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!