ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുണ്ടേരി അങ്ങാടിയിലേയ്ക്ക് പ്രമേഹ ദിന റാലി നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ സജീവന്‍ മുംതാസ് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. അതിനു ശേഷം വിദ്യാര്‍ത്ഥികള്‍ മുണ്ടേരി അങ്കണ്‍വാടി സന്ദര്‍ശിക്കുകയും ശിശുക്കള്‍ക്ക് മധുര പലഹാരവും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ഷാനു ജേക്കബ്, അനഘ സെബാസ്റ്റ്യന്‍, നിഹാല്‍ പി എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.