താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തണം

0

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി ബത്തേരി എം എല്‍എ. എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ളതാണ് താലൂക്ക് ആശുപത്രി. ഈ ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് രണ്ടാംതവണയാണ് എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ കത്തുനല്‍കുന്നത്.മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയര്‍ത്തിയ സാഹചര്യത്തിലാണ് എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ഉയരുന്നത്.

വയനാടിന് പുറമെ തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ ആളുകളും ഈ ആശുപത്രിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ ആശുപത്രിയിലേക്കാവശ്യമായി ഡോക്ടര്‍മാരെയും നഴ്സ് മറ്റ് ജീവനക്കാരെയും നിയമിച്ച് ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ കത്ത് നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!