യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജി വെച്ചു
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിജി എ ജനറല്‍ സെക്രട്ടറി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജി വെച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസി:ഷാഫി പറമ്പിലിനാണ് രാജിക്കത്ത് നല്‍കിയത്.കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും നിരന്തരമായ അപമാനം ഉണ്ടാകുന്നതിനാലാണ് രാജിയെന്ന് ബിജി കത്തില്‍ പറയുന്നു.