കടുവയുടെ ആക്രമണത്തില്‍ മൂരിക്കുട്ടന് പരിക്കേറ്റു.ബത്തേരി നായ്ക്കട്ടി ഏര്‍ലോട്ട് കുന്ന് മേലേത്ത് പത്മനാഭന്റെ ഒന്നര വയസുള്ള മൂരിക്കുട്ടനെയാണ് ഇന്ന് 10.30 ഓടെ ജനവാസ കേന്ദ്രത്തില്‍ വച്ച് കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. വനപാലകര്‍ സ്ഥലത്തെത്തി. കടുവയെ കൂട് വച്ച് പിടിക്കൂടാന്‍ നടപടികള്‍ ആരംഭിച്ചു.