75ന്റെ നിറവില്‍ തവിഞ്ഞാല്‍ പബ്ലിക് ലൈബ്രറി
തവിഞ്ഞാല്‍ പബ്ലിക് ലൈബ്രറിയുടെ 75-ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വൈവിധ്യങ്ങളായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മാര്‍ച്ച് 5 ന് വൈകു: 5 മണിക്ക് വായനശാലയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും.പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ് നിര്‍വ്വഹിക്കും, പുസ്തക ചലഞ്ചിന്റെ ഭാഗമായി ഫാ: ആന്റോ മമ്പള്ളി പുസ്തകങ്ങള്‍ ഏറ്റ് വാങ്ങും, പി ടി സുഗതന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. വിവിധ കലാപരിപാടികളും ഉണ്ടാകും. വാര്‍ത്ത സമ്മേളനത്തില്‍ എ വി മാത്യു, സി ടി ബേബി, സന്തോഷ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.