സുല്‍ത്താന്‍ ബത്തേരി നഗരസഭ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഗോത്രവിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മേശ, കസേര എന്നിവയുടെ നഗരസഭ തല വിതരണ ഉദ്ഘാടനം കുപ്പാടി ഗവ. ഹൈസ്‌കൂളില്‍ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വ്വഹിച്ചു. പതിമൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് വിദ്യാര്‍ഥികള്‍ക്ക് മേശയും കസേരയും നല്‍കുന്നത്. ചടങ്ങില്‍ സ്വരാജ് ട്രോഫി നേടിയ നഗരസഭ ഭരണസമിതിക്കുള്ള മെമന്റോയും വിദ്യാര്‍ഥികള്‍ നല്‍കി.
പി ടി എ പ്രസിഡണ്ടും, നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണുമായ കെ റഷീദ് അധ്യക്ഷനായിരുന്നു.ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ലിഷ, ടോംജോസ്, സി കെ സഹദേവന്‍, കൗണ്‍സിലര്‍മാരായ പി ഷംസാദ്, എസ് രാധാകൃഷ്ണന്‍, അസീസ് മാടാല, അധ്യാപകരായ അബ്ദുള്‍നാസര്‍, ദിവ്യ, ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.