നാളെ മുതല്‍ ആറ് നാള്‍ അവധി

0

നാളെ മുതല്‍ അടുത്തമാസം രണ്ട് വരെ ആറ് ദിവസം തുടര്‍ച്ചയായി ഇനി അവധിയുടെ നാളുകള്‍. കോവിഡ് വ്യാപനം  തടയുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരെ വെച്ച് മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ തുടര്‍ച്ചയായി അവധി കിട്ടുന്നതിന്റെ് സന്തോഷം ഒന്നും ഇപ്പോള്‍ പലര്‍ക്കുമില്ല. വീട്ടിലിരുന്ന് മടുത്ത വരെ വീണ്ടും വീട്ടിലിരുത്തി എന്നതാണ് ഇത്തവണത്തെ ഓണം അവധി.നാളെ അവധി ആണെങ്കിലും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി ട്രഷറി തുറന്നു പ്രവര്‍ത്തിക്കാന്‍ ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

ലോട്ടറി ടിക്കറ്റ് തുക സ്വീകരിക്കുന്ന ട്രഷറികള്‍ ഒന്ന,് രണ്ട് , പത്ത് തീയതികളിലും  തുറക്കും. ബിവറേജസ് ഷോപ്പുകള്‍ 31 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ തുടര്‍ച്ചയായി മൂന്നുദിവസം പ്രവര്‍ത്തിക്കില്ല.  ഓണം കണക്കിലെടുത്ത് ഇന്നലെ മുതല്‍ അടുത്തമാസം രണ്ട് വരെ കടകള്‍ക്ക് രാത്രി 9 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് ഞായറും തിരുവോണ ദിനവുമായ പിറ്റേന്നുമാണ്  അവധി.

Leave A Reply

Your email address will not be published.

error: Content is protected !!