ജപ്തി നടപടിയില്‍ പ്രതിഷേധം: പ്രതീകാത്മകമായി ലീഡ് ബേങ്ക് ജപ്തി ചെയ്തു.

0

ജില്ലയില്‍ മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെ പതിനായിരക്കണക്കിന് കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍. സര്‍ഫാസി നിയമമുപയോഗിച്ച് ബേങ്കുകള്‍ ജപ്തി നോട്ടീസ് അയച്ച നടപടിയില്‍ പ്രതിഷേധം കനക്കുന്നു. നടപടിയില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ പ്രതീകാത്മകമായി കല്‍പ്പറ്റയില്‍ ലീഡ് ബേങ്ക് ജപ്തി ചെയ്തു.

രാവിലെ 11 മണിയോടെയാണ് ബാങ്കുകളുടെ ജപ്തി നടപടിയില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ചെണ്ടകൊട്ടി പ്രതീകാത്മകമായി ലീഡ് ബാങ്കായ കല്‍പ്പറ്റ കനറാ ബേങ്ക് ജപ്തി ചെയ്തത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുക, സര്‍ഫാസി കരി നിയമം ഉപേക്ഷിക്കുക, ജപ്തി ലേല നടപടികള്‍ അവസാനിപ്പിക്കുക, റവന്യൂ റിക്കവറി നിര്‍ത്തലാക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് കര്‍ഷകര്‍ സമരത്തില്‍ ഉന്നയിച്ചത്. സമരം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സെക്രട്ടറി അഡ്വ. ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. പി ജെ ജോണ്‍മാസ്റ്റര്‍, സുനില്‍ മഠത്തില്‍, കെ കുഞ്ഞിക്കണ്ണന്‍, പൗലോസ് മോളത്ത്, എന്‍ ജോ ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!