ബൂത്തു സമ്മേളനങ്ങളില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തു
ബിജെപി മാനന്തവാടി മണ്ഡലത്തിലെ ബൂത്തു സമ്മേളനങ്ങളില്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പങ്കെടുത്തു.പാല്‍വെളിച്ചം, പേര്യ, വാളാട്, വാളാട് കുനിമ്മല്‍, ഇടിക്കര ഒഴക്കോടി ബൂത്തു സമ്മേളനങ്ങളിലാണ് പങ്കെടുത്തത്.പാല്‍വെളിച്ചം, കുറുവ ദ്വീപിലെ വിനോദ സഞ്ചാരകേന്ദ്രം പൂര്‍വ്വസ്ഥിതിയിലാക്കി സഞ്ചാരികള്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും, വയനാട് ജില്ല പിന്നാക്ക ജില്ലയായി പ്രഖ്യാപിച്ചിട്ടും വേണ്ട ഫണ്ടുകള്‍ വാങ്ങിച്ചെടുക്കാന്‍ സ്ഥലം എം.പി. കൂടിയായ രാഹുല്‍ ഗന്ധിക്ക് കഴിഞ്ഞിട്ടില്ലെന്നും സന്ദീപ് വാര്യര്‍.മത തീവ്രവാദികളുടെ ഇടയില്‍ പെട്ടു കേരളത്തിലെ ജനങള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും ഇടതു വലതു പാര്‍ട്ടികള്‍ തീവ്രവാദികള്‍ക്ക് ഒത്താശ്ശ ചെയ്തുകൊടുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു..