ടൂറിസ്റ്റുകളുടെ ശല്ല്യം തടഞ്ഞെന്ന്  പോലീസ് റിപ്പോര്‍ട്ട്

0

 

നൂല്‍പ്പുഴ മുത്തങ്ങ വനമേഖലയിലെ റിസോര്‍ട്ടുകളില്‍ എത്തുന്ന സഞ്ചാരികള്‍ ഗോത്രകോളനി വാസികളുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തുന്നത് തടഞ്ഞതായി പൊലീസ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സുല്‍ത്താന്‍ ബത്തേരി  പൊലിസ് ഇന്‍സ്പെക്ടര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ ഇടപെടലിന് തുടര്‍ന്നാണ് നടപടി.

നൂല്‍പ്പുഴ മുത്തങ്ങ ചുക്കാലിക്കുനി, കുമഴി വനമേഖലയിലെ ഗോത്രകോളനിക്കാരുടെ ജീവതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ എത്തുന്ന സഞ്ചാരികളുടെ ഭാഗത്തുനിന്നും പെരുമാറ്റം ഉണ്ടാകുന്നതായുള്ള പരാതി ലഭിച്ചിരുന്നതായും പൊലിസ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുകോളനികളിലുമായി 98 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 11 റിസോര്‍ട്ടുകളില്‍ രണ്ടെണ്ണം കോളനികളുമായി അതിര്‍ത്തി പങ്കിടുന്നുമുണ്ട്. ഇവിടങ്ങളില്‍ തമസിക്കാനെത്തുന്ന സഞ്ചാരികള്‍  കോളനിക്ക് സമീപത്തെ പുഴയ്ക്കരയില്‍ എത്തുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും പതിവാണന്നും ഇത് കോളനികളിലെ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കാന്‍ സാധ്യതയുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ എത്തുന്ന സഞ്ചാരികള്‍ റിസോര്‍ട്ട് കോംപൗണ്ടില്‍ നിന്നും പുറത്തുകടക്കുന്നത് തടയാന്‍ നിര്‍ദേശം നല്‍കിയതായും കമ്മീഷന് സമര്‍പ്പിച്ച പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലിസ് ഇടപടലിനുശേഷം ടൂറിസ്റ്റുകളുടെ ഉപദ്രവം കോളനിക്കാര്‍ക്ക് ഉണ്ടാകുന്നില്ലന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലിസിനുപുറമെ പട്ടികവര്‍ഗവികസന ഓഫീസറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!