60 പിന്നിട്ടവരും മലകയറും

0

 

ട്രക്കിങും മലകയറ്റവുമെല്ലാം യുവജനങ്ങളിലേക്ക് ഒതുങ്ങി പോകുമ്പോള്‍ പ്രായമായവരെയും മലയകയറ്റാനൊരുങ്ങുകയാണ് ഗ്ലോബ് ട്രക്കേസ് കൂട്ടായ്മ. 60 പിന്നിട്ടവര്‍ക്കും ചീങ്ങേരിമല കയറാനാണ് കൂട്ടായ്മ അവസരമമൊരുക്കുന്നത്.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് ഞായറാഴ്ച്ച ഉച്ചയ്ക്കാണ് മലകയറ്റം. ആറുമണിക്ക് മുമ്പായി തിരിച്ചെത്തും.ചീങ്ങേരി പാറയിലൂടെ രണ്ടു കീലോമീറ്റര്‍ കയറണം.ഏകദേശം 3 മണിക്കൂര് സമയമാണ് മലകയറാനും ഇറങ്ങാനും വേണ്ടി വരിക. സ്ത്രീകള്‍ക്കും ട്രക്കിങില്‍ പങ്കെടുക്കാം.

എല്ലാ സുരക്ഷാസംവിധാനങ്ങളുമായാണ് മലകയറ്റം. സാഹസിക വിനോദങ്ങളില് പരിചയ സമ്പന്നരായ ഗ്ലോബ് ട്രക്കേസിലെ അംഗങ്ങള് മുഴുവന് സമയവും ഒപ്പമുണ്ടാകും. എന്തെങ്കിലും അസുഖമുള്ളവര്ക്കും മരുന്നു കഴിക്കുന്നവര്ക്കും മലകയറുന്നതിനു മുമ്പ് വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യവുമൊരുക്കും. സുരക്ഷയ്ക്കായി മൂന്നു ഡോക്ടര്‍മാരും സംഘത്തില്‍ ഉണ്ടാവും. അടിയന്തര ആവശ്യങ്ങള്ക്ക് ആംബുലന്‌സ് സൗകര്യവും ഒരുക്കും.
പങ്കെടുക്കാന് താത്പര്യമുള്ളവര്‍ 9074182346, 9946929579 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം പങ്കെടുക്കുന്നവര്‍ 20 ഉച്ചയ്ക്ക് രണ്ടിന് ചീങ്ങേരി ടൂറിസം സെന്ററിന്റെ കവാടത്തില് എത്തണം. ഒരോരുത്തരും കുടിവെള്ളം,ലഘുഭക്ഷണം, പഴവര്ഗങ്ങള്, തൊപ്പി തുടങ്ങിയവ കരുതണം. മലമുകളിലെ കാഴ്ചകളും പ്രകൃതി സൗന്ദര്യവും മുതിര്ന്നവര്‍ക്കും ആസ്വദിക്കാന് അവസരമൊരുക്കുകയാണ് ഗ്ലോബ് ട്രക്കേസിന്റെ ലക്ഷ്യം. ഇതിനായി ഒരു സ്ഥിരം സംവിധാനമൊരുക്കാനുള്ള പദ്ധതിയും കൂട്ടായ്മയുടെ പരിഗണനയിലുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!