സര്‍വെയര്‍ നിയമനം
ജില്ലാ ടൗണ്‍ പ്ലാനര്‍ ഓഫീസ് മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍വെയര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി 18 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷന്‍ ആസൂത്രണഭവനിലെ ടൗണ്‍ പ്ലാനര്‍ ഓഫീസില്‍ നടക്കും. യോഗ്യത – ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയര്‍/തത്തുല്യ യോഗ്യത. മാസ്റ്റര്‍ പ്ലാന്‍ ലാന്റ് യൂസ് തയ്യാറാക്കുന്നതിനുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 203202.
ദര്‍ഘാസ് ക്ഷണിച്ചു
പനങ്ങണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ലാബ് ഉപകരണങ്ങള്‍ (ഫിസിക്‌സ്, കെമിസ്ട്രി ബോട്ടണി, സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 22 ന് ഉച്ചക്ക് 2 ന് മുമ്പായി ദര്‍ഘാസുകള്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ DHSE വെബ്‌സൈറ്റില്‍ ലഭ്യമാണ് . ഫോണ്‍ 9048933224, 9020217165.
ഐ.ടി ഐ സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റുതിരുത്താന്‍ അവസരം
2014 മുതല്‍ NCVT-MIS പ്രകാരം പ്രവേശനം നേടിയ പരിശീലകരുടെ ഐ.ടി ഐ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്താന്‍ ഗ്രീവന്‍സ് പോര്‍ട്ടലില്‍ സംവിധാനമൊരുക്കി. തീരുത്തലുകള്‍ ആവശ്യമുളളവര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആയതിനാല്‍ ഇനിയൊരു അവസരം ലഭിക്കില്ലെന്ന് കല്‍പ്പറ്റ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04936 205519
ക്വട്ടേഷന്‍ ക്ഷണിച്ചു
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജിലേക്ക് ഫര്‍ണിച്ചര്‍, ഇന്‍വെര്‍ട്ടര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ യഥാക്രമം ഫെബ്രുവരി 23, 24 തീയതികളില്‍ രാവിലെ 11 ന് മുമ്പായി ലഭിക്കണം.
വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ബ്ലോക്ക്തലത്തില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത : വെറ്ററിനറി ബിരുദം, കേരളാ വെറ്ററിനറി കൗണ്‍സില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. വേതനം പ്രതിമാസം 43155 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 22 ന് രാവിലെ 11 ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും, ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം.ഫോണ്‍ 04936 202 292.
കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. അല്‍ഫോണ്‍സ കോളേജില്‍ നടന്ന ക്ലാസ് ബത്തേരി രൂപതാ അദ്ധ്യക്ഷന്‍ ഡോ: ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ എ.വി തരിയത്ത് അധ്യക്ഷത വഹിച്ചു. ഏവിയേഷന്‍ ഇന്‍ഡസ്ട്രി എന്ന വിഷയത്തെ ആസ്പദമാക്കി എ.കെ ശ്രീജിത്ത് ക്ലാസ് എടുത്തു. ഡി.ടി.പി.സി സെക്രട്ടറി അജേഷ് കെ.ജി, ഫാദര്‍ തോമസ് മണി തോട്ടത്തില്‍, പ്രവീണ്‍ പി.പി, ഷിനോജ് കെ.എം, അമല്‍ തോമസ്, അനീഷ് ടി.ജെ, പ്രവീണ പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വയനാട് ബാക്ക് പാക്കേര്‍സ് ടൂറിസം സൊസൈറ്റി, ബത്തേരി അല്‍ഫോണ്‍സ കോളേജ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കലാകാരന്‍മാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ
കേരള ലളിതകലാ അക്കാദമി 2022-23 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുത്ത കലാകാരന്‍മാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത് കലാ അക്കാദമിയുടെയോ കലാ പ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ, ഗ്രാന്റ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവരേയോ ആണ് ഇന്‍ഷൂറന്‍സിലേയ്ക്ക് പരിഗണിക്കുന്നത്. അക്കാദമി വെബ്സൈറ്റില്‍ (www.lalithkala.org) ലഭ്യമായിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. മുന്‍പ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പുതുതായി വീണ്ടും അപേക്ഷിക്കേണ്ടതാണ്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബോര്‍ഡ്, യൂണിവേഴ്സിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരും വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ കൂടിയവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫെബ്രുവരി 28 ന് മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കണം.
റോഡ് ഉദ്ഘാടനം നടത്തി
വയനാട് ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇടച്ചിലാടി – പുളിമരം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അമല്‍ജോയി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എ അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണി സി ചോയിമൂല, വാര്‍ഡ് മെമ്പര്‍ അനില്‍ എം.സി , ടി. അവറാന്‍, എന്നിവര്‍ സംസാരിച്ചു.
വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ വിളമ്പുകണ്ടം, വാറുമ്മല്‍ കടവ്, മലങ്കര, ചെറുമൂല, നാരങ്ങാമൂല, കുറുമ്പാലകോട്ട, എച്ചോം, മുക്രാമൂല, പേരാറ്റകുന്ന് ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ താഴെയിടം, ശാന്തിനഗര്‍, കാവുമന്ദം ബി.എസ്.എന്‍.എല്‍ പരിസരം തുടങ്ങിയ ഭാഗങ്ങളില്‍ നാളെ (17.02.2022) ന് രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രണ്ടാം ഗേറ്റ്, ചേലൂര്‍, മണ്ണുണ്ടി, അംബേദ്കര്‍, പുഴവയല്‍, കാളിക്കൊല്ലി, ബേഗൂര്‍, ഒന്നാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ നാളെ (17.02.2022) രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ദേശീയ ലോക് അദാലത്ത്
ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കോടതി കേന്ദ്രങ്ങളില്‍ മാര്‍ച്ച് 12 ന് ദേശീയ ലോക് അദാലത്ത് നടക്കും. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വെള്ളക്കരം, മെയ്ന്റനന്‍സ് കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തിലേക്ക് നേരിട്ട് നല്‍കാം. വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍, ചെക്ക്, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബ കോടതിയിലുള്ള വിവാഹ മോചന കേസ് ഒഴികെയുള്ള കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സര്‍വ്വീസ് സംബന്ധിച്ച കേസുകള്‍, സിവില്‍ കോടതികളില്‍ നിലവിലുള്ള കേസുകള്‍ തുടങ്ങിയവ അദാലത്തില്‍ പരിഗണിക്കും. പുതിയ പരാതികള്‍ ഫെബ്രുവരി 28 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04936 207800
ലേലം
മാനന്തവാടി കല്‍പ്പറ്റ റോഡിലെ പനമരം ടൗണില്‍ സ്ഥിതി ചെയ്യുന്ന മാവ് മരം ഫെബ്രുവരി 22 ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍) പനമരം ഉപേതര വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
പോത്തുകുട്ടികളെ വിതരണം ചെയ്തു
കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ നസീമ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഷിക പദ്ധതിയില്‍ 50 കുടുംബങ്ങള്‍ക്കായി 8 ലക്ഷംരൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍മാരായ ഹണിജോസ്, ഇ.കെ വസന്ത, അനുപമ പി.എസ്, മെമ്പര്‍മാരായ സുരേഷ് മാസ്റ്റര്‍, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്ജ്, മുരളീദാസന്‍, പുഷ്പ സുന്ദരന്‍, സംഗീത് സോമന്‍, ജീന തങ്കച്ചന്‍, അനിത ചന്ദ്രന്‍, വെറ്ററിനറി സര്‍ജ്ജന്‍ നീതു ടി.കെ , സെക്രട്ടറി സോമന്‍ കെ. ആര്‍ എന്നിവര്‍ സംസാരിച്ചു.