കാന്തന്‍പാറയില്‍ സാഹസിക സഞ്ചാരികള്‍ക്കായി റാപ്പെലിംങ്ങ് ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് പാറക്കെട്ടുകളില്‍ റാപ്പെലിങ്ങിനു തുടക്കമിടുന്നത്.സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടക്കുക.ഇതിന്റെ ഭാഗമായി ബാംഗ്ലുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൗഡ് ഗ്രാജുവേറ്റ് ഓഫ് ബാംഗ്ലൂര്‍ അഡ്വഞ്ചര്‍ സ്‌കൂള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കാന്തന്‍പാറയില്‍ റാപ്പെലിങ്ങ് നടത്തി. വെള്ളചാട്ടത്തിനു മുകളില്‍ നിന്ന് 40 അടി താഴ്ചയിലേക്ക് റോപ്പ് വഴി അതിസാഹസികമായി സംഘാംഗങ്ങള്‍ ഇറങ്ങി. വഴുക്കുള്ള പാറക്കെടുകളില്‍ വെള്ളച്ചാട്ടത്തിനു നടവിലൂടെ താഴേക്ക് ഇറങ്ങുന്ന റാപ്പെലിങ്ങ് സാഹസിക ടൂറിസത്തിന്റെ മുന്നേറ്റമാകും.കേരളത്തില്‍ സുപരിചിതമല്ലാത്ത റാപ്പെലങ്ങ് അഡ്വഞ്ചര്‍ ടൂറിസത്തെ ഇതോടെ വയനാടും വരവേല്‍ക്കുകയാണ്.ഇന്ത്യയില്‍ മഹാരാഷ്ട്ര പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് റാപ്പെലിങ്ങ് സാഹസിക ടൂറിസം നിലവിലുള്ളത്.സാഹസിക ടൂറിസത്തില്‍ താല്‍പര്യമുള്ള സഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കാന്‍ ഇതു വഴി കഴിയും.കാന്തന്‍പാറയില്‍ വിപുലമായ സൗകര്യമൊരുക്കും.പരീക്ഷണാടിസ്ഥാനത്തില്‍ നടന്ന ട്രയല്‍റാപ്പെലിങ്ങ് നവ്യാനുഭവമാണ് എന്ന് ബി.എ.എസ് സംഘാംഗങ്ങള്‍ പറഞ്ഞു. പ്രധാനമായും യുവാക്കളായ സാഹസിക സഞ്ചാരികളെയാണ് ടൂറിസം കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.ആദ്യഘട്ടത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയാകുംപദ്ധതി നടത്തുക. സഞ്ചാരികള്‍ക്കുള്ളപരിശീലനവും പരിഗണനയിലുണ്ട്. ഡി റ്റി പി സി സെക്രട്ടറി കെ.ജി അജേഷ്, കാന്തന്‍പാറ മാനേജര്‍ എം.എസ് ദിനേശ് മറ്റ് കേന്ദ്രങ്ങളിലെ മാനേജര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി
Sign in
Sign in
Recover your password.
A password will be e-mailed to you.