കല്‍പ്പറ്റയിലെ വിമുക്തഭടന്റെ മകന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ച കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശിയായ സ്റ്റാന്‍ലി സൈമണ്‍ (42) എന്നയാളെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു.
വയനാട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഇയാള്‍ക്ക് സമാനമായ കേസുകള്‍ നിലവിലുണ്ട്. കല്‍പ്പറ്റ ഡിവൈഎസ്പി എംഡി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അന്വേഷണം നടത്തിവരവെ ഇന്ന് ഉച്ചയ്ക്ക് ശേഷം വയനാട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോഴിക്കോട് നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഇയാള്‍ സമാനമായ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ പി പ്രമോദ് ന്റെ നേതൃത്വത്തില്‍ എസ് ഐ ഷറഫുദ്ദീന്‍ പോലീസ് ഉദ്യോഗസ്ഥരായ ടിപി അബ്ദുറഹ്‌മാന്‍, വിപിന്‍ കെ കെ, ജ്യോതി രാജ്, നൗഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.