യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

0

മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് വാളാട് തല്‍സ്ഥാനം രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍, സംസ്ഥാന സംഘടന സെക്രട്ടറി എം.കെ. ഇന്ദ്രജിത്ത് എന്നിവര്‍ക്കാണ് രാജി കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്ന് പറയുമ്പോഴും യൂത്ത് കോണ്‍ഗ്രസിലെയും ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിലെയും തെഴുത്തില്‍ കുത്താണ് രാജിയിലേക്ക് നയിച്ചതെന്നാണ് പിന്നാമ്പുറ സംസാരം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് അസീസ് വാളാട്

ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിതെറി തുടരുകയാണ്. കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എബിന്‍ മുട്ട പള്ളിയെ തല്‍സ്ഥാനത്ത് നിന്ന് സംഘടന പുറത്താക്കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസഡന്റ് അസീസ് വാളാട് പ്രസിഡന്റ് സ്ഥാനം രാജി വെക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്ന് കത്തില്‍ പറയുന്നുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസിലെയും പ്രത്യേകിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിലെയും തൊഴുത്തില്‍ കുത്താണ് രാജിയിലേക്ക് നയിച്ചതെന്നാണ് പിന്നാമ്പുറ സംസാരം.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന എല്ലാ പരിപാടികളും കൃത്യമായി നടപ്പിലാക്കുന്ന നേതാവാണ് അസീസ് വാളാട്. ഇന്നടക്കം കൃപേഷ്, ശരത്ത് അനുസ്മരണത്തോടനുബന്ധിച്ച് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ രക്ത ദാന ക്യാമ്പ് അടക്കം സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് അസീസ് വാളാട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ അസീസ് വാളാട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് മാനന്തവാടിയില്‍ യൂത്ത് കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ വിവാദങ്ങള്‍ക്കും പൊതു ചര്‍ച്ചകള്‍ക്കും വഴിവെക്കുമെന്ന കാര്യം ഉറപ്പ്.

 

Leave A Reply

Your email address will not be published.

error: Content is protected !!