കഞ്ചാവുമായി യുവാവിനെ പിടികൂടി

0

70 ഗ്രാം കഞ്ചാവുമായി മൂപ്പൈനാട് പുതിയ പാടിയില്‍ വെച്ച് യുവാവിനെ പിടികൂടി.മൂപ്പൈനാട് നെടുങ്കരണ സ്വദേശി കാളക്കാടന്‍ അബ്ദുള്ളയുടെ മകന്‍ ജംഷീറി(33)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് മേപ്പാടി പോലീസ് അഡീഷണല്‍ എസ്.ഐ. എം. അബ്ദുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം വൈകിട്ട് അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!