തൊഴിലില്ലായ്മ വർദ്ധിപ്പിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ചിന് മുൻപിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.റഫീഖ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ.ജിതിൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.ബി.ബബീഷ്, ഷെജിൻജോസ്, സഹിഷ്ണ ബിനീഷ്, മുഹമ്മദ്ഷാഫി എന്നിവർ സംസാരിച്ചു. കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ധീൻ സ്വാഗതവും ബ്ലോക്ക് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.