വടക്കനാട് പള്ളിവയലില്‍ കാട്ടാനശല്യം രൂക്ഷം

0

വടക്കനാട് പള്ളിവയലില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്തിറങ്ങിയ കാട്ടാന കര്‍ഷകരുടെ തെങ്ങ്, വാഴ, കാപ്പി തുടങ്ങിയ വിളകള്‍ വ്യാപകമായി നശിപ്പിച്ചു. കാട്ടാനശല്യത്തിന് പരിഹാരം കാണാത്ത അധികൃതര്‍ മതിയായ നഷ്ടപരിഹാരവും നല്‍കുന്നില്ലെന്നും കര്‍ഷകര്‍.

കര്‍ഷകര്‍ തിങ്ങിപാര്‍ക്കുന്ന വടക്കനാട് പള്ളിവയല്‍ മേഖലയില്‍ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാനശല്യം അതിരൂക്ഷമാണ്. സന്ധ്യമയങ്ങിയാല്‍ കൃഷിയിടത്തിലെത്തുന്ന കാട്ടാനകള്‍ കര്‍ഷകരുടെ വിളകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാന പ്രദേശവാസികളായ കുറമ്പാലകാട്ടില്‍ മെല്‍ബിന്‍ ജോസഫ്, കൊച്ചുപുര സജി, കുരീക്കാട്ടില്‍ കുര്യാക്കോസ്, വെളളക്കെട്ട് ഗോപി എന്നിവരുടെ തെങ്ങ്, വാഴ, കാപ്പി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. മെല്‍ബിന്‍ ജോസഫിന്റെ കൃഷിയിടത്തിലെ 130-ാളം കായ്ഫലമുള്ള തെങ്ങുകള്‍ ആറ് വര്‍ഷംകൊണ്ട് കാട്ടാനകള്‍ നശിപ്പിച്ചു. ഇതിനുതുശ്ചമായ നഷ്ടപരിഹാരം മാത്രമാണ് ലഭിച്ചതെന്നും കര്‍ഷകന്‍ പറയന്നു. കര്‍ഷകര്‍ സ്വന്തം നിലയ്ക്ക് കൃഷിയിടത്തിനുചുറ്റും സ്ഥാപിച്ച വൈദ്യുതി വേലി തകര്‍ത്താണ് കാട്ടാന കൃഷിയിടത്തിലിറങ്ങി കൃഷികള്‍ നശിപ്പിക്കുന്നത്. കാട്ടുകൊമ്പന്‍ തെങ്ങ് മറിച്ചിടുന്ന സിസി ടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. കാടിറങ്ങിയെത്തുന്ന കൊമ്പന്‍ വീട്ടുമുറ്റങ്ങളില്‍ നേരം പുലര്‍ന്നും നിലയുറപ്പിക്കുന്നത് മനുഷ്യജീവനും ഭീഷണിയാവുകയാണ്. വന്യമൃഗശല്യത്തിന് പരിഹാരം കാണത്തിനുപുറമെ കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!