മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. താഴമുണ്ട വലിയ വീട്ടില്‍ അമല്‍ (25), ബത്തേരി പള്ളിക്കണ്ടി വടപീടികയില്‍ ജാസിം അലി (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും .35 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്നലെ രാത്രി നൈറ്റ് പട്രോളിംങ്ങിനിടെ കേണിച്ചിറ ചീങ്ങോടില്‍ നിന്നുമാണ് ഇവരെ കേണിച്ചിറ പോലീസ് പിടികൂടിയത്.