ആയുര്‍വേദ ചികിത്സാ ക്യാമ്പുകള്‍ പുരോഗമിക്കുന്നു

0

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സംഘടിപ്പിക്കുന്ന ആയുര്‍വേദ ചികിത്സാ ക്യാമ്പുകള്‍ പുരോഗമിക്കുന്നു. വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ സഹകരണത്തോടെ ഇന്ന് വെള്ളമുണ്ട പിലാച്ചാല്‍ കോളനിയിലായിരുന്നു ക്യാമ്പ്.മൊതക്കര ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തെരഞ്ഞെടുത്ത കോളനികളില്‍ എത്തി ഇവരെ പരിശോധിച്ച് ആയുര്‍വേദ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുന്നുണ്ട്. കോവിഡാനന്തര ചികിത്സയ്ക്കായുള്ള മരുന്നുകളും ക്യാമ്പിനോടനുബന്ധിച്ച് നല്‍കുന്നുണ്ട്.

കോളനികള്‍ കേന്ദ്രീകരിച്ച് നടക്കുന്നക്യാമ്പ് പ്രായമായവര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ഇതിനോടകം നിരവധി കോളനികള്‍കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടന്നു കഴിഞ്ഞു. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു, വാര്‍ഡ് അംഗം പി രാധ അധ്യക്ഷത വഹിച്ചു. ക്യാമ്പിന് , ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍, ഡോക്ടര്‍ എബിഫിലിപ്പ്, പ്രകാശന്‍,വസന്ത രാജന്‍, രാജി, കുര്യാച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

Leave A Reply

Your email address will not be published.

error: Content is protected !!