ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ക്കെതിരെ പരാതി.
ഓഫീസര്‍ ഡോ. സമീഹ സൈയ്തലവിക്കെതിരെ അതെ ഓഫീസിലെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കീഴുദ്യോഗസ്ഥരോടുള്ള പെരുമാറ്റദൂഷ്യമാണ് പ്രധാനമായും പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് അറിയുന്നത്. ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴംഗ സംഘത്തെ ജില്ലാ കലക്ടര്‍ നിയോഗിച്ച് ഉത്തരവ് നല്‍കി
ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. പ്രിയ സേനന്‍, ഡോ. ദിനീഷ്, അമ്പലവയല്‍ എഫ്.എച്ച്.സി യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കുഞ്ഞി കണ്ണന്‍, മീനങ്ങാടി സി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സനല്‍, ഡോ. ടി.പി. അഭിലാഷ്, ആരോഗ്യ കേരളം സീനിയര്‍ സൂപ്രണ്ട്മാരായ പി.വേണുഗോപാലന്‍, പി.സജിത തുടങ്ങിയവരാണ് കലക്ടര്‍ നിയോഗിച്ച അന്വേഷണ ഓഫീസര്‍, അതെ സമയം ആരോഗ്യ കേരളം ജില്ലാ ഓഫീസിലെ ചക്കളത്തി പോരാണ് പരാതിക്കിടയാക്കിയതെന്നും പിന്നാമ്പുറ സംസാരവുമുണ്ട്.