ഇനി വെള്ളം പാഴാകുന്നത് കണ്ടാല്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാം

0

ജില്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് കണ്ടാല്‍ ആര്‍ക്കും വാട്ടര്‍ അതോറിറ്റിയെ വിളിക്കാം. ഇതിനായി ജില്ലയില്‍ കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കി കഴിഞ്ഞു.
ജില്ലയില്‍ പല ഭാഗങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതരെ ബന്ധപ്പെടാന്‍ കഴിയാത്തതും, പൊട്ടിയ പൈപ്പിലൂടെ പാഴാകുന്ന വെള്ളം ചോര്‍ച്ച തടയുന്നതിനും വലിയ പ്രശ്‌നങ്ങള്‍ നാട്ടുകാര്‍ നേരിട്ടിരുന്നു. ഇതോടെയാണ് ഇത്തരം പ്രശ്‌നത്തിന് പരിഹാരമായി ജില്ലയില്‍ കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കിയത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് വിളിക്കാമെന്നും, ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കുമെന്നും വാട്ടര്‍ അതോറിറ്റി എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ എം. മനോജ് പറഞ്ഞു.

കണ്‍ട്രോള്‍ റൂം നമ്പര്‍ 9188127926

Leave A Reply

Your email address will not be published.

error: Content is protected !!