ടെസ്റ്റ് നിരക്കുകള്‍ കുറച്ചതില്‍ പ്രതിഷേധം

0

ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് നിരക്ക് കുറച്ചതോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ലബോറട്ടറികളുടെ തുച്ഛമായ വരുമാനം ഇല്ലാതായതില്‍ പ്രതിഷേധം. നിരക്ക് കുറച്ചതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഡി എം ഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആര്‍ ടി പി സി ആര്‍ നിരക്ക് 300 ആയും ആന്റിജന്‍ 100 ആയും കുറച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാവില്ലെന്നും സമവായ തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും, ഡിഎംഒ, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനവും നല്‍കുമെന്നും ഇവര്‍ പറഞ്ഞു.കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലക്ഷക്കണക്കിന് പരിശോധനാ സാധനങ്ങളാണ് വാങ്ങിക്കൂട്ടുന്നത്. കൂടുതല്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സ്വാഭാവികമായും വില കുറയും. കെ എം എസ് സി എല്‍ സ്വകാര്യ ലബോറട്ടറികള്‍ക്ക് ആവശ്യമുള്ള സാമഗ്രികള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കേണ്ടതുണ്ടെന്നും,
തുടര്‍ന്നുള്ള സമര പരിപാടികള്‍ തിങ്കളാഴ്ച നടക്കുന്ന നിര്‍വാഹക സമിതി തീരുമാനിക്കുമെന്നും ഇവര്‍ പറഞ്ഞു.. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പിഎസ് വിജയന്‍, സെക്രട്ടറി സി പ്രതാപ് വാസു, ട്രഷറര്‍ അനീഷ് ആന്റണി, സോജി സിറിയക്, അഭിലാഷ് വൈത്തിരി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!