ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

*പ്ലേസ്മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചു*

കേരള ഗവ. സ്ഥാപനമായ അസാപ്പിന്റെ കീഴില്‍ 1200-ല്‍ പരം തൊഴില്‍ സാധ്യതകള്‍ ലഭിക്കുന്ന പ്ലേസ്മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചു. ടെക്നിക്കല്‍ / നോണ്‍ ടെക്നിക്കല്‍ വിഭാഗങ്ങളിലായി നിരവധി അവസരങ്ങളാണ് പോര്‍ട്ടലില്‍ ലഭിക്കുക. എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ പോര്‍ട്ടലില്‍ മുഖേന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്ററേഷന്‍നും placement.asapkerala.gov.in
വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ 8848990228

*ക്വട്ടേഷന്‍ ക്ഷണിച്ചു*

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജില്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 16 രാവിലെ 11ന് മുന്‍പ് ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ 04936 204569

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജിലെ കെമിസ്ട്രി ലാബില്‍ എല്‍.പി.ജി ഗ്യാസ് കണക്ഷന്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 10 രാവിലെ 11ന് മുന്‍പ് ലഭിക്കണം. ഫോണ്‍ 04936 204569

*ടെണ്ടര്‍ ക്ഷണിച്ചു*

കല്‍പ്പറ്റ അഡീഷണല്‍ ഐസി.ഡി.എസ് ഓഫീസിന് കീഴിലെ 132 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനണ്ടള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 8 ന് രാവിലെ 11ന് ടെണ്ടര്‍ ഫോം വില്‍പ്പന അവസാനിക്കും. അന്നെ ദിവസം ഉച്ചയ്ക്ക് 2 ന് മുമ്പ് നല്‍ക്കണം. ഫോണ്‍ 04936 201110, 9562663356.

*വൈദ്യുതി മുടങ്ങും*

കണിയാമ്പറ്റ 220 കെ.വി സബ്സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപണി നടക്കുന്നതിനാല്‍ സല്‍ത്താന്‍ ബത്തേരി, കൂത്തുമുണ്ട, അമ്പലവയല്‍, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പള്ളി, പടിഞ്ഞാറത്തറ സബ് സ്റ്റേഷന്‍ പരിധിയില്‍ ജനുവരി 30 ന് ഞാറാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കമ്പളക്കാട് സെക്ഷനു കീഴിലെ എല്ലാ പ്രദേശങ്ങിലും ജനുവരി 30 രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായി വൈദ്യുതി മുടങ്ങും.

*ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു*

പ്ലസ് ടൂ യോഗ്യത നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും കുടുംബ വാര്‍ഷിക വരുമാന പരിധി 6 ലക്ഷം രൂപയില്‍ കവിയാത്തവരുമായവര്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ഒരു വര്‍ഷത്തെ പരിശീലനത്തിന് ധനസഹായ അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാനം, വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, സ്‌കൂളില്‍ നിന്നും എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുമുള്ള സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ ഫെബ്രുവരി 7ന് മുന്‍പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം

*കടാശ്വാസ കമ്മീഷന്‍ അനുവദിച്ച കര്‍ഷകരുടെ ബാധ്യതാ തുക കൈമാറി*
*238 പേര്‍ക്കായി 93.69 ലക്ഷം രൂപ അനുവദിച്ചു*

കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കര്‍ഷകരുടെ ബാധ്യതാ തുക ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് കൈമാറി. വയനാട് ജില്ലയിലെ അഞ്ച് സഹകരണ സംഘങ്ങള്‍ക്കായി 93,68,975 രൂപയാണ് സഹകരണ വകുപ്പു മുഖേന കൈമാറിയത്. ആകെ 238 കര്‍ഷകരുടെ ബാധ്യതയാണ് വീട്ടുക. തുക കര്‍ഷകരുടെ വായ്പാ കണക്കുകളിലേക്ക് വരവ് വെക്കും.
തരുവണ സര്‍വീസ് സഹകരണ ബാങ്ക് (20 പേര്‍ക്ക് 3,68,375 രൂപ), സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് (143 പേര്‍ക്ക് 53,39,300 രൂപ), പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് (15 പേര്‍ക്ക് 5,25,3753,68,375 രൂപ), വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് (52 പേര്‍ക്ക് 26,43,925 രൂപ), സുല്‍ത്താന്‍ ബത്തേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് (8 പേര്‍ക്ക് 4,92,000 രൂപ) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

*പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഡയറക്ടര്‍: അപേക്ഷാ തീയതി നീട്ടി*

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ (ഐ.ഐ.എം.എസ്) ഡയറക്ടര്‍ തസ്തികയില്‍ നിയമനത്തിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, എം.ബി.ബി.എസ്, മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വര്‍ഷത്തില്‍ കുറയാത്ത മെഡിക്കല്‍ കോളേജ് അധ്യാപന പരിചയമുള്ളവര്‍, ഗവണ്‍മെന്റ് സര്‍വീസില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്‌മെന്റ് വിദഗ്ധര്‍ എന്നിവരില്‍ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ നിയമനം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ടുവരെ ദീര്‍ഘിപ്പിച്ചു. നിശ്ചിത യോഗ്യതയുള്ളവര്‍ [email protected] ലോ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തില്‍ നേരിട്ടോ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍വിവരങ്ങളും അപേക്ഷാഫോമും www.gmcpalakkad.in ല്‍ ലഭിക്കും.

*ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ്*

ബിരുദധാരികളായ യുവതികള്‍ക്ക് സബ്‌സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ് പഠിക്കാം 6 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ആണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ആയി നടക്കുന്ന കോഴ്‌സ് ഫീസിന് 50 % സബ്‌സിഡി നല്‍കും പഞ്ചായത്തു പരിധിയില്‍ താമസിക്കുന്ന 26 വയസ്സ് കഴിയാത്ത ബിരുദധാരികളായ യുവതികള്‍ക്കാണ് പ്രവേശനം.
കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പ്ലേസ്‌മെന്റ് സഹായം ഉണ്ട് . ഫോണ്‍ – 9447425521

*വൈദ്യുതി മുടങ്ങും*

കുറിച്ചിപ്പറ്റ, കുറിച്ചിപ്പറ്റ അഗ്രോ ക്ലിനിക്, കുറിച്ചിപ്പറ്റ വയല്‍, പാക്കം, ചേകാടി, ചെറിയമല, കുണ്ടുവാടി എന്നിവിടങ്ങളില്‍ നാളെ (ശനിയാഴ്ച്ച) രാവിലെ 9 മുതല്‍ 3 വരെ വൈദ്യുതി മുടങ്ങും.

 

Leave A Reply

Your email address will not be published.

error: Content is protected !!