സംസ്ഥാനത്തേക്ക് അതിര്‍ത്തികള്‍ വഴി കണക്കില്‍പെടാത്ത പണം എത്തിക്കുന്ന കണ്ണികള്‍ സജീവമാണന്നുള്ള തെളിവുകളാണ് പുറത്തുവരുന്നത്. ഇങ്ങനെയുള്ള സംഘത്തിലെ കണ്ണികളാണ് കഴിഞ്ഞദിവസം പണവുമായി പിടിയിലായതെന്ന്ാണ് പൊലിസ് പറയുന്നത്. ഇത്തരത്തിലുള്ള നിരവധി സംഘങ്ങള്‍ അതിര്‍ത്തിവഴി സംസ്ഥാനത്തേക്ക് പണം കടത്തുന്നതിന്നായും ഇത്തരക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കണ്ക്കില്‍പെടാത്ത വലിയതുക കഴിഞ്ഞദിസം സംസ്ഥാന് അതിര്‍ത്തി പൊന്‍കുഴിയില്‍വച്ച് പിടികൂടാന്‍ സാധിച്ചതിനുപിന്നിലെന്നുമാണ് പൊലിസ് പറയുന്നത്. വലിയതരത്തില്‍ ഗൂഢാലോചന നടത്തുകയും സത്യസന്ധരും പാവങ്ങളുമാണന്ന് തോന്നിക്കുന്നതിന്നുമായി പച്ചക്കറിവാഹനങ്ങളിലൊക്കെയായാണ് സംഘങ്ങള്‍ പണം കടത്തുന്നതെന്നും ജില്ലാപൊലിസ് മേധാവി ഡോ. അ്ര്‍വിന്ദ്സുകുമാര്‍ പറഞ്ഞു. ഇങ്ങനെ എത്തിക്കുന്ന പണം എവിടെനിന്നും കൊണ്ടുവരുന്നു എങ്ങോട്ട് പോകുന്നു എന്നതിനെകുറിച്ചും സമഗ്രമായ അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ ജില്ലയുമായി അതിര്‍ത്തിപങ്കിടുന്നഎല്ലാ ചെ്ക്കുപോസ്റ്റുകളിലും പരിശോധന കര്‍ശനമായി നടക്കുന്നുണ്ട്. കഴിഞ്ഞദിവസം പിടികൂടിയതില്‍ കള്ളനോട്ടും കണ്ടെത്തിയ സാഹചര്യത്തില്‍ അതുസംബന്ധിച്ച്ുള്ള അന്വേഷണവും ആവശ്യമെങ്കില്‍ പിടിയിലായവരെ കസ്റ്റഡിയില്‍ വാങ്ങിയും അന്വേഷണം നടത്തുമെന്നും ജില്ലാപൊലിസ് മേധാവി വ്യക്തമാക്കി. പണം പീടികൂടിയ വാഹനം ഇതിനുമുമ്പ് എത്രതവണ അതിര്‍ത്തികടന്നുവെന്ന് കണ്ടെത്തുന്നതിന്നായുള്ള പരിശോധനയും നടത്താനാണ് പൊലീസിന്റെ നീക്കം.
Sign in
Sign in
Recover your password.
A password will be e-mailed to you.