പഴയവൈത്തിരി ചാരിറ്റിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഹോംസ്‌റ്റേയില്‍ നടത്തിയ റെയ്ഡില്‍ മാരകമയക്കുമരുന്നായ എം ഡി എം എ പിടിച്ചെടുത്തു.40,000 രൂപയോളം വിലവരുന്ന 2.14 ഗ്രാം എം ഡി എം എ ആണ് കണ്ടെടുത്തത്.4 പ്രതികളെ അറസ്റ്റ്് ചെയ്തു.പ്രജോഷ്,ഷഫീഖ്,റഷീദ്,ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത്.ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.
ജില്ലാപോലീസ് മേധാവി അരവിന്ദ് സുകുമാര്‍ ഐ പി എസിന്റെ നിര്‍ദേശമനുസരിച്ച് കല്‍പ്പറ്റ ഡി വൈ എസ് പി സുനില്‍ എം ഡി,വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രാംകുമാറും സംഘവും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.