സി.ഡി.എസ് വിഭജനം ഹൈകോടതിയെ സമീപിച്ച് യു ഡി എഫ്
ശാസ്ത്രീയമായ രീതിയിലല്ല സി.ഡി.എസ് വിഭജനം നടത്തിയതെന്ന് ആരോപിച്ച് മാനന്തവാടി നഗരസഭ യു.ഡി.എഫ് വിഭാഗം ഹൈകോടതിയെ സമീപിച്ചു.കൊവിഡിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ചെങ്കിലും ഇനി കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും നഗരസഭയില്‍ സി.ഡി.എസ് തിരഞ്ഞെടുപ്പ് നടക്കുക.
മാനന്തവാടി നഗരസഭയില്‍ ഭരണം കൈയാളുന്നത് യു.ഡി.എഫ് ആണെങ്കിലും സി.ഡി.എസ് ഭരണം കൈയാളുന്നത് സി.പി.എം.ആണ്. നിലവിലെ സി.ഡി.എസിനെതിരെ യു.ഡി.എഫ് പ്രത്യാരോപണങ്ങളും പ്രതിഷേധങ്ങളുമെല്ലാം സംഘടിപ്പിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല.
സി.ഡി.എസ് രണ്ടായി വിഭജിച്ചതിനെതിരെയാണ് യു.ഡി.എഫ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
ഡിവിഷന്‍ ഒന്ന് മുതല്‍ 18 വരെ ഒരു സി.ഡി.എസും 19 മുതല്‍ 36 വരെ രണ്ടാമത്തെ സി.ഡി.എസുമായാണ് വിഭജിച്ചത്. ഇത് തെറ്റാണെന്നും വില്ലേജ് അടിസ്ഥാനത്തിലാണ് വിഭജികേണ്ടതെന്നും വിഭജന തീരുമാനം എടുക്കുമ്പോള്‍ ഭരണസമിതിയുമായി ആലോചില്ല എന്നുമാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
കേസ് ഫയലില്‍ സ്വീകരിച്ച ഹൈകോടതി വാദം കേട്ടതായാണ് അറിയുന്നത്. കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫും – സി.പി.എം ഉം പറയുന്നത്. പക്ഷെ മാനന്തവാടി നഗരസഭയില്‍ സി.ഡി.എസ് തിരഞ്ഞെടുപ്പിന്റെ ഗതിയറിയാന്‍ ഹൈകോടതി വിധി വരുന്നതു വരെ കാത്തിരിക്കണം.