വനാതിര്‍ത്തികളില്‍ തീര്‍ക്കുന്ന വന്യമൃഗ പ്രതിരോധ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു.ഒരോ പ്രദേശത്തിനനുസരിച്ചും ദീര്‍ഘ വീഷണത്തോടും കൂടിയുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്ന ആവശ്യമാണ് ശക്തമാവുന്നത്.വനാതിര്‍ത്തികള്‍ ഏറെയുളള ജില്ലയില്‍ വന്യമൃഗ പ്രതിരോധ വേലി നിര്‍മ്മാണത്തിന് കോടികള്‍ ചെലവഴിക്കാറുണ്ടെങ്കിലും ഇതുവരെ പ്രതിരോധം കാര്യക്ഷമായിട്ടില്ല.
ഒരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകകള്‍ മനസിലാക്കാതെ പദ്ധതികള്‍ നടപ്പാക്കുന്നതാണ് പദ്ധതികള്‍ പരാചയപ്പെടാന്‍ പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്. ജില്ലയില്‍ നടപ്പിലാക്കി തുടങ്ങിയ റെയില്‍ ഫെന്‍സിംഗ് പ്രതിരോധം പലയിടത്തും കാട്ടാനകള്‍ തകര്‍ത്തിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച റെയില്‍ ഫെന്‍സിംഗ് അറ്റക്കുറ്റ പണിയെടുക്കാത്തതിനാല്‍ തുരുമ്പെടുത്തും തുടങ്ങി.
പ്രശ്നം പഠിച്ച് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 5 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റെയില്‍വേലി പദ്ധതി എല്ലായിടത്തും കാര്യക്ഷമമല്ല എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തൂക്ക് വേലി ഫെന്‍സിംഗ് നടപ്പിലാക്കുന്നുണ്ട്. നടപ്പിലാക്കിയ പദ്ധതികളുടെ അറ്റകുറ്റപണിയുള്‍പ്പടെ കാലാകാലങ്ങളില്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വനാതിര്‍ത്തികളിലെ വന്യമൃഗ പ്രതിരോധ സംവിധാനങ്ങള്‍ ഗുണകരമാവൂമെന്നാണ് പൊതുജനാഭിപ്രായം.