പുല്‍പ്പള്ളിയില്‍ കിണറ്റില്‍ വീണ പന്നിയെ വെടിവെച്ച് കൊന്നു

0

പുല്‍പ്പള്ളി ആശ്രമക്കൊല്ലിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വനം വകുപ്പ് എത്തി വെടിവച്ചു കൊന്നു.

ആശ്രമക്കൊല്ലി ചക്കാലയില്‍ രാജപ്പന്റെ വീടിനോട് ചേര്‍ന്ന് കിണറ്റിലാണ് ഇന്ന് രാവിലെയോടെ വഴിയാത്രക്കാര്‍ പന്നിയെ കണ്ടെത്തിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉന്നത വനം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 11 മണിയോടെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് സ്ഥലത്ത് എത്തി പന്നിയെ വെടിവച്ചു കൊല്ലുകയായിരുന്നു.

തുടര്‍ന്ന് കിണറ്റില്‍ നിന്ന് വലയിലാക്കിയ പന്നിയെ നീക്കം ചെയ്തു.വനം വകുപ്പ് അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് ആഴ്ച്ചകളായി കൃഷികള്‍ നശിപ്പിക്കുകയും, കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനെ തട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത പന്നിയാണെന്ന് കണ്ടെത്തിയതോടെ പന്നിയെ വെടിവച്ചു കൊല്ലാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് വനം വകുപ്പിനോട് ആവശ്യപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!