ബത്തേരി ടൗണിലെ മാലിന്യംപേറി കട്ടയാട് നിവാസികള്‍

0

 

സുല്‍ത്താന്‍ ബത്തേരി ടൗണിലെ മാലിന്യംപേറി സത്രംകുന്ന് കട്ടയാട് നിവാസികള്‍. ഇതുവഴിയുള്ള കൈത്തോടിലൂടെയാണ് ടൗണില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകുന്നത്.അസഹനീയമായ ദുര്‍ഗന്ധവുമാണ് തോട്ടില്‍ നിന്നും ഉയരുന്നത്. ഇത് പ്രദേശവാസികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ക്കടക്കം കാരണമാകുന്നാതയ് നാട്ടുകാര്‍.വീട്ടിനകത്തിരിക്കാന്‍പോലും പറ്റാത്ത അവസ്ഥയാണന്നാണ് നാട്ടുകാര്‍ പറയുന്നത്.

സത്രംകുന്നില്‍ നിന്നും കട്ടയാട് വഴി ഒഴുകുന്ന കൈത്തോട്ടിലെ വെള്ളത്തിന്‍െ നിറം കരിയോയിലിനേക്കാള്‍ കറുപ്പാണ്. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഈ തോട്ടിലൂടെ ഒഴുകുന്നതാണ് വെള്ളത്തിന്റെ നിറമാറ്റത്തിന് കാരണം. ഇതുകാരണം അസഹനീയമായ ദുര്‍ഗന്ധവുമാണ് ഈ തോട്ടില്‍ നിന്നും ഉയരുന്നത്. തോട്ടിലൂടെ മാലിന്യം ഒഴുകുന്നതിന്റെ ദുരിതം പേറുന്നത് പ്രദേശവാസികളാണ്. വീട്ടിനകത്തിരിക്കാന്‍പോലും പറ്റാത്ത അവസ്ഥയാണന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യം ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായും ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഈ തോട്ടിലേക്കാണ് ഒഴുകുന്നതായും പ്രദേശാവാസികള്‍ ആരോപിക്കുന്നു. ഇതിനുപരിഹാരം കാണണമെന്ന് അധികൃതരോട് നിരവധി തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലന്നും നാട്ടുകാര്‍ ആരോപിച്ചു. ഡിവിഷനിലേക്ക് ലഭിക്കുന്ന ചെറിയ തുക ഉപയോഗിച്ച് മാലിന്യപ്രശ്നം കൈകാര്യം ചെയ്യാനാവില്ലന്നും നഗരസഭയോ സര്‍ക്കാറോ പൊതുഫണ്ട് ഉപയോഗിച്ച് പ്രശ്നം പരിഹരിക്കണമെന്നുമാണ് ഡിവിഷന്‍ കൗണ്‍സിലറും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!