സുല്‍ത്താന്‍ ബത്തേരി ടൗണിനോട് ചേര്‍ന്ന സത്രംകുന്ന് പ്രദേശവാസികളാണ് കടുവാഭീതിയിലായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ച്ചയായി ജനവാസകേന്ദ്രത്തില്‍ കടുവ പ്രത്യക്ഷപ്പെട്ടതാണ് ജനങ്ങള്‍ ഭീതിയിലാവാന്‍ കാരണം. പ്രദേശവാസിയായ രാംദാസിന്റെ വീട്ടില്‍ നിന്നും മീറ്ററുകള്‍ മാറിയാണ് രണ്ടുദിവസവും കടുവയെ കണ്ടത്. കടുവയെ ജനവാസകേന്ദ്രത്തില്‍ കണ്ടതോടെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് പടക്കം പൊട്ടിച്ച് കടുവയെ ഉള്‍വനത്തിലേക്ക് തുരത്തി.വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സത്രംകുന്നില്‍ മുമ്പും കടുവയുടെ സാനിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് സ്വകാര്യവ്യക്തികളുടെ സ്ഥലം കാടുമൂടികിടക്കുന്നതും കടുവയടക്കമുള്ള വന്യമഗങ്ങള്‍ക്ക് ജനവാസകേന്ദ്രത്തില്‍ എത്തുന്നതിന് കാരണമാകുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.