കല്ലൂര്‍ തിരുവണ്ണൂര്‍ ക്ഷേത്രം മഹോല്‍സവത്തിന് തുടക്കം

0

കല്ലൂര്‍ തിരുവണ്ണൂര്‍ മഹാശിവക്ഷേത്ര നവീകരണ കലശ മഹോല്‍സവത്തിന് തുടക്കമായി.ഉദ്ഘാടന സമ്മേളനം മാനന്തവാടി അമൃതാനന്ദമയി മഠം സ്വാമി അക്ഷയാമൃത ചൈതന്യ നിര്‍വ്വഹിച്ചു.കലശ കമ്മറ്റി രക്ഷാധികാരി കെ ജി ഗോപാലപിള്ള അധ്യക്ഷനായി.സാംസ്‌കാരിക സൗഹൃദസദസ്സും സംഘടിപ്പിച്ചു. പ്രതിഷ്ഠാ ചടങ്ങുകള്‍ ഈ മാസം 17ന് നടക്കും.പൂജാദി കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രിമാരായ ശ്രീകാന്ത് നമ്പൂതിരി, മനോഹരന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും.മാതൃസംഗമവും 17ന് രാവിലെ പത്ത് മണിക്ക് നടക്കും.

സമാപന ദിവസമായി 20ന് കുളത്തൂര്‍ അദ്വൈതാശ്രമം സ്വാമി ചിതാനന്ദപുരി സാംസ്‌കാരി പ്രഭാഷണം നടത്തും.ഉദ്ഘാടനസമ്മേളനത്തില്‍ നവീകരണ കലശ കമ്മറ്റി ചെയര്‍മാന്‍ സുരേന്ദ്രന്‍ ആവേത്താന്‍, ക്ഷേത്ര സമിതി പ്രസിഡണ്ട് കെ ജി പത്മനാഭന്‍, ശില്‍പി പ്രകാശന്‍ ആചാരി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!