ലഹരി പാര്‍ട്ടിയില്‍ അറസ്റ്റിലായ പ്രതികള്‍

0

പടിഞ്ഞാറത്തറയില്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടി നടത്തിയതില്‍ അറസ്റ്റിലായത് കൊട്ടേഷന്‍ സംഘത്തില്‍ പെട്ടവരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളും. ടിപി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിര്‍മാണി മനോജ്(48),കമ്പളക്കാട് ചെറുവമശ്ശേരി സി എ മുഹസിന്‍ (27), മീനങ്ങാടി പടിക്കല്‍ പി ആര്‍ അഷ്‌കര്‍ അലി (26), പെരിന്തല്‍മണ്ണ പട്ടിക്കാട് ഒട്ടുപറമ്പില്‍ ഒ പി അജ്മല്‍ പാനൂര്‍ (28),പാനൂര്‍ ആക്കോല്‍ മീത്തല്‍ എ എം സുധേഷ് (43), കമ്പളക്കാട് കളം പറമ്പില്‍ കെ എം ഫഹദ് (26) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്.15 പേര്‍ക്കെതിരെ മയക്കുമരുന്ന് കേസും ഒരാള്‍ക്കെതിരെ അബ്ക്കാരി കേസുമാണ് എടുത്തിരിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!