ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണം

0

മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതയും വിതരണ പ്രക്രിയയും വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍. ഓക്സിജന്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

ഓക്‌സിജന്‍ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് പരിശീലനം നല്‍കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയംവ്യക്തമാക്കി.

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. മാത്രമല്ല ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആളുകള്‍ മരിക്കുന്നുണ്ടെന്നും സാഹചര്യത്തെ നിസാരമായി കാണരുതെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!