അതിക്രമങ്ങള്‍ തടയാന്‍ എന്‍ എസ് എസ് യൂണിറ്റിന്റെ തെരുവു നാടകം

0

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ തടയുന്നതിന് തെരുവ് നാടകവുമായി കല്‍പ്പറ്റ മുണ്ടേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്. എസ്. ഇ വിഭാഗം വിദ്യാര്‍ത്ഥികള്‍. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിപാടി നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എം. കെ ഷിബു ഉദ്ഘാടനം ചെയ്തു.

മുണ്ടേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്. എസ്. ഇ വിഭാഗം എന്‍.എസ്. എസ് യൂണിറ്റിന്റെ ജൈവ 2021-അതിജീവനത്തിന്റെ ജൈവ തീരം എന്ന സപ്ത ദിന ക്യാമ്പിനോടാനുബന്ധിച്ചായിരുന്നു പരിപാടി. വനിതശിശു വികസനവകുപ്പ്,സഖി വണ്‍ സ്റ്റോപ്പ് എന്നിവയുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ അരങ്ങത്തെ അബലകള്‍ എന്ന നാടകം അവതരിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ എം. എ അനില്‍ കുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എന്‍.എസ്. എസ് വടകര റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഗോപിനാഥന്‍ വി, പ്രോഗ്രാം ഓഫീസര്‍ ഹഫ്‌സത്ത് ടി. എസ്, അനീറ്റ, സുനിത ഗോപിനാഥ്, ബബിത, വോളന്റീര്‍ സെക്രട്ടറി ഗൗതം കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!