കൗമാരക്കാരുടെ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നാളെ തുടങ്ങും. ഇതിനായുള്ള രജിസ്േ്രടഷന്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ 9 മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും സ്‌പോട് രജിസ്‌ട്രേഷനിലൂടെയും സ്‌കൂളുകള്‍ വഴിയും വാക്‌സിന്‍ ബുക്ക് ചെയ്യാം. രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം.
15 മുതല്‍ 18 വയസ് വരെ പ്രായമുള്ള 15 ലക്ഷത്തിലേറെ പേര്‍ക്കാണ് കുത്തിവയ്പ് നല്കുന്നത്. സാമൂഹ്യ ആരോഗ്യ കേന്ദ്രം മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ബുധനാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും കുത്തിവയ്പ് നല്‍കും.
കുട്ടികള്‍ക്ക് കോവാക്‌സിന്‍
ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാകും കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്‌സിന്‍ നല്‍കുക. തിങ്കളാഴ്ച മുതല്‍ ജനുവരി പത്തുവരെ ഇത്തരത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യാനാണ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.
കുട്ടികള്‍ക്ക് കോവാക്‌സിനാണ് നല്‍കുന്നത്. വാക്‌സിന്‍ നല്‍കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കും. കുട്ടികളുടെ വാക്‌സിനേഷന്‍കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ആയിരിക്കും പ്രദര്‍ശിപ്പിക്കുക. മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന് നീല നിറത്തിലുള്ള ബോര്‍ഡുണ്ടാകും.