കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിന്‍: രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍

0

കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ജനുവരി ഒന്നുമുതല്‍. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡോ മറ്റ് ഐഡന്റിറ്റി കാര്‍ഡോ ഇല്ലാത്തവര്‍ക്കായി സ്റ്റുഡന്റ് ഐഡി കാര്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോവിന്‍ പ്ലാറ്റ്‌ഫോം തലവന്‍ ഡോ. ആര്‍ എസ് ശര്‍മ്മ അറിയിച്ചു.
13 മുതല്‍ 18 വയസ്സുവരെയുള്ള കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുമെന്ന് കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

ജനുവരി മൂന്നു മുതലാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുക. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നു മോദി പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണും രാജ്യത്ത് വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് കൗമാരക്കാര്‍ക്ക് കൂടി വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

13 നും 18 നും ഇടയില്‍ പ്രായമുള്ള 7.4 കോടി കുട്ടികള്‍ രാജ്യത്ത് ഉണ്ടെന്നാണ് കണക്ക്. അതേസമയം കൊച്ചു കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!