പച്ചക്കറികളുടെ വില വര്‍ദ്ധനവ് ഹോട്ടല്‍മേഖലയെ പ്രതിസന്ധിയിലാക്കുന്നു.മിക്ക പച്ചക്കറികളുടെയും വില സെഞ്ചറികടന്നതും,പാചക വാതക വിലവര്‍ദ്ധനവും മേഖലയെ അതാവ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.ഇരട്ടിയിലധികം തുക പച്ചക്കറിക്കായിതന്നെ ചെലവിടേണ്ട അവസ്ഥയിലാണ് ഹോട്ടല്‍മേഖല.
മാസങ്ങളായി പച്ചക്കറികളുടെ വിലവര്‍ദ്ധനവ് തുടരുകയാണ്. ഒട്ടുമിക്ക സാധനങ്ങളുടെയും വില നൂറിലേക്ക് എത്തിക്കഴിഞ്ഞു. മുരങ്ങയുടെ വില കിലോയ്ക്ക് മൂന്നൂറ് കടന്നു. ചെറിയുള്ളി 160, ബീന്‍സ്, പച്ചമുളക്, വെണ്ട, ക്യാരറ്റ്, ബീറ്റ്റൂട്ട്, കോവയ്ക്ക എന്നിവയുടെ വിലയും സെഞ്ചറിയിലെത്തി.നൂറ് രൂപയായിരുന്ന തക്കാളിയുടെ വില കുറഞ്ഞിട്ടുണ്ടെങ്കിലും 70ല്‍ നില്‍ക്കുകയാണ്. സവാള 50, വഴുതനങ്ങ 70 തുടങ്ങിയ ഇനങ്ങള്‍ക്കും വിലകുതിക്കുകയാണ്. കുതിച്ചുയരുന്ന വിലവര്‍ധനവ് ഏറെ പ്രതിസന്ധിയിലാക്കുന്നത് ഹോട്ടല്‍മേഖലയെയാണ്. പച്ചക്കറികള്‍ക്കായി മുമ്പ് ചെലവഴിച്ചിരുന്ന തുകയുടെ പതിന്‍മടങ്ങ് വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.