വെള്ളമുണ്ടയില്‍ ഭക്ഷണ ശാലകളില്‍ പരിശോധന

0

വെള്ളമുണ്ട പഞ്ചായത്തിലെ ടൗണുകള്‍ കേന്ദ്രീകരിച്ച് ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കി.വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദിന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു.

വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരാണ്. വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ ടൗണുകളില്‍ പ്രവര്‍ത്തിക്കുന്ന. ഹോട്ടലുകളിലും, ബേക്കറികളിലും, മറ്റും പരിശോധനകള്‍ കര്‍ശനമാക്കിയത്. വെള്ളമുണ്ട 8/ 4 ടൗണിലെ ബേക്കറികളിലും ഹോട്ടലുകളിലും ആയിരുന്നു ഇന്ന് പരിശോധന. പരിശോധനകള്‍ക്ക് സന്തോഷ് കാരയാട്,ജോണ്‍സണ്‍ ജോസഫ്, രാജേഷ്, നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!